ആലുവ: കോവിഡ് 19- സമൂഹവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍  ആരും പട്ടിണി കിടക്കരുതെന്ന സന്ദേശവുമായി ബിനാനിപുരത്തെ ജനകീയ പോലീസും രംഗത്ത്.

സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഥിതി തൊഴിലാളികൾക്ക് പല വ്യജ്ഞന കിറ്റുകൾ വിതരണം ചെയ്തു.  ഏകദേശം 75 ഓളം കുടുംബങ്ങള്‍ക്കാണ്   അവർ താമസിക്കുന്ന തണ്ടിരിക്കൽ കോളനി, എടയാർ കടവ്, കൊങ്ങോപ്പിള്ളി, മേഘാലയ എന്നിവിടങളിൽ നേരിട്ടെത്തി ബിനാനി പുരം പോലീസ് ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചത്.

സമൂഹത്തെ ബാധിക്കുന്ന എന്ത് പ്രശ്‌നത്തിലും പോലീസ് ജനങ്ങള്‍ക്കൊപ്പം ആണെന്നും ഏതു വിഷമഘട്ടത്തിലും ആര്‍ക്കും പോലീസിന്റെ സഹായം തേടാവുന്നതാണെന്നും സി ഐ എസ്.സുധീഷ് കുമാർ പറഞ്ഞു.എസ്.ഐ.എ .കെ സുധീർ, എ.എസ് ഐ.ഹരി തുടങ്ങിയവര്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here