കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന്. ഞാ​യ​റാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച 20 പേ​രി​ലാ​ണ് ഇ​ദ്ദേ​ഹ​വും ഉ​ൾ​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹം ജോ​യി​ന്‍റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​ണ്. ആ​ലു​വ ചൊ​വ്വ​ര സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം.

നെ​ടു​​മ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​കാം ഇ​ദ്ദേ​ഹ​ത്തി​നും രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നെ​ടു​ന്പാ​ശേ​രി​യി​ലാ​ണ് ഇ​ദ്ദേ​ഹം പ്ര​ധാ​ന​മാ​യും ജോ​ലി ചെ​യ്തി​രു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം തൊ​ണ്ട​വേ​ദ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യും സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here