കടുങ്ങല്ലൂരും ലോക് ഡൗൺ ലംഘകരെ പിടികൂടാൻ ഡ്രോണിറങ്ങി.ബിനാനിപുരം പോലീസിന്റെ നേതൃത്വത്തിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും  ഡ്രോൺ  ഉപയോഗിച്ച് നിരീക്ഷണം പറക്കൽനടത്തി. 

ഇന്നലെ ആലുവ മാർക്കറ്റിൽ വച്ച് നടന്ന ഡോണിൻ്റെ പരീക്ഷണ പറക്കൽറൂറൽജില്ലാ പോലീസ്എ മേധാവി കെ. കാർത്തിക്, ഡി.വൈ.എസ്.പി. ജി.വേണു എന്നിവരാണ് നേതൃത്വം നൽകിയത്.ഏഴ് കിലോമീറ്റർ വരെ യുള്ള കാഴ്ചകൾ ഡ്രോൺപിടിച്ചെടുക്കും. ഗ്രാമപ്രദേശങ്ങളിൽഇപ്പോഴുംആളുകൾനിരോധനാജ്ഞ ലംഘിക്കുന്നതായി പരാതിയുണ്ട്. ഡ്രോൺ നിരീക്ഷണത്തിലൂടെഇത്കണ്ടെത്താനാകുംഡ്രോൺകണ്ടെത്തുന്നനിയമലംഘകരെ.അവിടേയ്ക്ക്പോലീസ്‌സംഘത്തെ അയച്ച്നിയമനടപടിസ്വീകരിക്കാനുമാകും.

കിഴക്കേകടുങ്ങല്ലൂർ ജംഗ്ഷനിൽ വച്ചു നടന്നനിരീക്ഷണത്തിനു ബിനാനിപുരം സർക്കിൾഇൻസ്‌പെക്ടർസുധീഷ്കുമാർ എസ്,  എസ്.ഐ.സലീം, എ.എസ്.ഐ.ഹരി,  എസ്.സി.പി.ഒ രഞ്ജിത്,  സി.പി.ഒ മാരായ ഹരീഷ്,  സലിം എന്നിവർ നേതൃത്വം നൽകി. 

LEAVE A REPLY

Please enter your comment!
Please enter your name here