26.8 C
Kerala
Monday, May 20, 2024
Home Politics സി​പി​എം ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു 6 മാസത്തേക്ക്സ​സ്പെ​ൻ​ഡ് ചെ​യ്തു.

സി​പി​എം ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു 6 മാസത്തേക്ക്സ​സ്പെ​ൻ​ഡ് ചെ​യ്തു.

3
0
കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്തു​സ​ന്പാ​ദ​ന വി​വാ​ദ​ത്തി​ൽ സി​പി​എം ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. ആ​റു മാ​സ​ത്തേ​ക്കാ​ണു പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നു​ള്ള സ​സ്പെ​ൻ​ഷ​ൻ.

പാ​ർ​ട്ടി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ടു​ത്ത തീ​രൂ​മാ​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ച്ചു ജി​ല്ലാ ഘ​ട​ക​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ന്പു ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പാ​ർ​ട്ടി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. സ​ക്കീ​ർ ഹു​സൈ​ൻ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദി​ച്ചു എ​ന്നാ​ണു ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്.

സ​ക്കീ​ർ ഹു​സൈ​നെ വ​ഹി​ക്കു​ന്ന പ​ദ​വി​ക​ളി​ൽ​നി​ന്നു നീ​ക്കാ​നു​ള്ള ജി​ല്ലാ​ക്ക​മ്മ​റ്റി​യു​ടെ ശി​പാ​ർ​ശ പോ​രെ​ന്നും പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റു​മാ​സം മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​റു മാ​സ​ത്തി​നു ശേ​ഷം സ​ക്കീ​ർ ഹു​സൈ​ൻ പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഘ​ട​കം ഏ​താ​ണെ​ന്നു സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ക്കും.

എ​റ​ണാ​കു​ളം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു സം​സ്ഥാ​ന സ​മി​തി അം​ഗം സി.​എം. ദി​നേ​ശ് മ​ണി ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ ക​മ്മി​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special