കേച്ചേരി: വിവാഹത്തലേന്ന് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ (22) യെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയ്യാല്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച്ച രാത്രി യുവതി തൂങ്ങി മരിച്ചത്.