കുന്നംകുളം നഗരസഭ ജീവനക്കാരിക്ക് കൊവിഡ് – 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരസഭ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സുഭിക്ഷ കാന്റീന്‍ ഒരാഴ്ചത്തേക്ക് അടച്ചിടും.നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ധേശത്തെ തുടര്‍ന്നാണ് നടപടി.
നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 30ന് നടന്ന റാന്‍ഡം ടെസ്റ്റിനെ തുടര്‍ന്നാണ് ഇവര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വരെ ഇവര്‍ ജോലിക്കെത്തിയിരുന്നു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here