തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 449 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 144 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത 18 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 140 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 64 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്.

ആ​ല​പ്പു​ഴ- 119, തി​രു​വ​ന​ന്ത​പു​രം- 63 , മ​ല​പ്പു​റം- 47, പ​ത്ത​നം​തി​ട്ട- 47, ക​ണ്ണൂ​ർ- 44 , കൊ​ല്ല- 33, പാ​ല​ക്കാ​ട്- 19, കോ​ഴി​ക്കോ​ട്-16, എ​റ​ണാ​കു​ളം- 15, വ​യ​നാ​ട്- 14, കോ​ട്ട​യം- 10, തൃ​ശൂ​ർ- 9, കാ​സ​ർ​ഗോ​ഡ്- 9, ഇ​ടു​ക്കി- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്.

162 പേ​ർ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 223 ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 180594 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 713 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here