ആലുവ: കോവിഡ് മാനദണ്ഡം പാലിക്കാതെ മൃതദേഹം സംസ്കരിച്ച സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസ്. ആലുവ തോട്ടക്കാട്ടുകരയിലാണ് കോവിഡ് മാനദണ്ഡം പാലിക്കാതെ വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത്.
മരിച്ചയാളുടെ രണ്ടു ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ മരിക്കുമ്പോൾ വൃദ്ധയ്ക്ക് പനിയുണ്ടായിരുന്നു.ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആരോഗ്യ പ്രവർത്തകയുടെ നിർദേശം വീട്ടുകാർ പാലിച്ചില്ല എന്നും ആരോപണമുണ്ട്.
കോ വിഡ്പരിശോധന നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. ഏലൂക്കര, വെളിയത്ത് നാട് തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നായി എകദേശം 200 പേര് സംസ്കാരത്തില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ പേര്‍ക്കെതിരെയും ഇനി കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.