ആലുവ :കടുങ്ങല്ലൂർ സ്വദേശിയായ മൂന്നു വയസ്സുള്ള കുട്ടി ചികിത്സകിട്ടാതെ മരിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഗവൺമെന്റ് അന്വേഷണം തൽക്കാലത്തേക്ക് തലയൂരാനുള്ള അന്വേഷണം ആകരുതെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ഡോക്ടർമാർക്ക് ഉണ്ടായ വീഴ്ച അന്വേഷിച്ച് അവർക്ക് എതിരെ തക്കതായ നടപടി സ്വീകരിക്കാൻ ഗവണ്മെന്റ് തയ്യാറാകണമെന്ന് എംഎൽഎ പറഞ്ഞു .

കോവിഡിന്റെ മറവിൽ പല ഗവൺമെന്റ് ഹോസ്പിറ്റലുകളിലും മറ്റ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നത് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും ഇതുവരെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നും നടപടി എടുക്കാത്തത് കൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.

കണ്ടയ്ന്മെന്റ് സോണിൽ നിന്നും മറ്റു ചികിത്സകൾക്ക് എത്തുന്ന രോഗികൾക്ക് ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ചികിത്സ നൽകാത്തത് പ്രതിഷേധാർഹം ആണ്. കണ്ടയ്ന്മെന്റ് സോണിൽ നിന്നും എത്തുന്നവർക്ക് ചികിത്സ നിഷേധിക്കുന്നത് ഹോസ്പിറ്റൽ അധികൃതർ കാണിക്കുന്ന മനുഷ്യത്വരഹിത നിലപാടാണ്. ഇത് ഗവൺമെന്റ് ഇടപെട്ട് ഹോസ്പിറ്റലുകളിൽ വ്യക്തമായ മാർഗ നിർദേശം നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

ഈ മൂന്നുവയസുകാരനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചത് കണ്ടയ്ന്മെന്റ് സോണിൽ നിന്ന് എത്തിയതു കൊണ്ടാണെന്ന് ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞത് കണ്ടയ്ന്മെന്റ് സോണിൽ നിന്നുള്ള ആളുകൾക്ക് ചികിത്സ നിഷേധിക്കുന്നു എന്നുള്ളതിന്റെ അവസാനത്തെ ഉദാഹരണമാണ് എന്നും എം.എൽ.എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here