കണ്ണൂര്‍: കണ്ണൂരില്‍ 108 ആംബുലന്‍സിന് നേരെ ആക്രമണം. കൊറോണ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് നേരെയാണ് മദ്യപിച്ചെത്തിയ സംഘം ആക്രമണം നടത്തിയത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. രാത്രി എട്ടു മണിയോടെയായിരുന്നു സഭവം. കരുവഞ്ചാലില്‍ വെച്ച് മദ്യപിച്ചെത്തിയ നാലംഗം സംഘം ആംബുലന്‍സിന് നേരെ ആക്രമണം നടത്തുകയായിരുന്നു.അക്രമി സംഘം വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും ആംബുലന്‍സിലെ പുറകിലെ ഡോര്‍ തുറന്ന് ഫോട്ടോ എടുക്കുയും ചെയ്തു. വാഹനത്തിന്റെ ടയറിന്റെ കാറ്റ് പകുതി അഴിച്ചു വിടുകയും ചെയ്തുവെന്നാണ് ആരോപണം. ആംബുലന്‍സ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലങ്കോട് പൊലീസ് സംഭവ സ്ഥലത്തെത്തിയ ശേഷമാണ് ആംബുലന്‍സിന് ആശുപത്രിയിലേക്ക് പോകാന്‍ പറ്റിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here