പാലക്കാട്: സംവിധായകൻ പി. ഗോപികുമാർ(77)അന്തരിച്ചു. പാലാക്കാട്ടെ സ്വകാര്യ ആശുത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ചന്ദ്രനഗർ ശ്മശാനത്തിൽ വച്ചു നടത്തും.
1977ൽ അഷ്ടമംഗല്യം എന്ന സിനിമയിലൂടയാണ് ഗോപികുമാർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കമൽഹാസനായിരുന്നു സിനിമയിലെ നായകൻ. ഹർഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവൾ ഒരു നാടോടി, കണ്ണുകൾ, തളിരിട്ട കിനാക്കൾ, കാട്ടുപോത്ത്, അരയന്നം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തതാണ്.
സംവിധായകൻ പി. ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി. സുകുമാർ, നടൻ പി. വിജയകുമാർ എന്നിവർ സഹോദരങ്ങളാ