29.8 C
Kerala
Thursday, May 16, 2024
Home News India ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതി തോക്കുമായി ഡല്‍ഹി പോലിസിൻ്റെ പിടിയിൽ

ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതി തോക്കുമായി ഡല്‍ഹി പോലിസിൻ്റെ പിടിയിൽ

13
0

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ഡല്‍ഹി കാന്‍പൂര്‍ പോലിസ് തോക്കുമായി പിടികൂടി. ഡല്‍ഹി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് പ്രതിയെ പിടികൂടിയത്. ഡല്‍ഹി പോലിസ് പറയുന്നതനുസരിച്ച്‌ 2010ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കേസില്‍ പ്രതിയായ ഇയാള്‍ അതേ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നു.

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുകയായിരുന്നു ഇയാള്‍.2005 ല്‍ പ്രതിയും മറ്റ് കൂട്ടാളികളും ബംഗ്ലാദേശിലെ മധ്യ നല്‍ബൂനിയ ബസാറിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് ഒരു ജാഹിദുല്‍ ഇസ്ലാമിനെ തട്ടിക്കൊണ്ടുപോയി. പിന്നീട് അവര്‍ ക്രൂരമായി കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ വികൃതമാക്കിയ മൃതദേഹം അടുത്ത ദിവസം നല്‍ബൂണിയ വയലില്‍ നിന്ന് കണ്ടെത്തി.

2010ല്‍ ആണ് ഇയാള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് തിരിച്ചുപോയില്ല. ബംഗ്ലാദേശില്‍ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയതായി ഡല്‍ഹി പോലിസ് പറയുന്നു. 2013ലാണ് ബംഗ്ലാദേശ് കോടതി പ്രതിയെ വധശിക്ഷയ്ക് വിധിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special