ന്യൂഡൽഹി : ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ നിന്ന് ബൾബ് പുറത്തെടുത്ത് ഡോക്ടർമാർ. കുഞ്ഞ് അറിയാതെ വിഴുങ്ങിയ ബൾബാണ് സർജറിയിലൂടെ പുറത്തെടുത്തത്. തെലങ്കാനയിലെ പ്രകാശ് എന്ന ഒൻപത് മാസം പ്രായമുള്ള കുട്ടിയാണ് ടോയ് ബൾബ് വിഴുങ്ങിയത്.

ശ്വാസതടസവും ചുമയും വന്നതോടെ കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു . തുടർന്ന് കുഞ്ഞിന്റെ നില മനസ്സിലാക്കിയ ശേഷം വിവിധ വകുപ്പിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി അടിയന്തിര മെഡിക്കൽ ടീം രൂപീകരിച്ചു . ഉടൻ തന്നെ സർജറി നടത്തുകയായിരുന്നു.

വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ പ്രായത്തിലുള്ള കുട്ടികൾ കയ്യിൽ കിട്ടുന്നത് വിഴുങ്ങുന്ന സ്വഭാവം പതിവാണെന്നും എന്നാല്‍ ശ്വാസകോശത്തിലേക്ക് അതെത്തുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്നും സർജറി നടത്തിയ ‍ഡോക്ടർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here