കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയ്ക്ക് ഹൃദയാഘാതം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കെ.എം. ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്.
അഴീക്കോട് സ്കൂളിലെ കോഴ ആരോപണത്തെ തുടർന്ന് വിജിലൻസ് സംഘം ഷാജിയെ ചോദ്യം ചെയ്തിരുന്നു. എംഎൽഎയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.