ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ
കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ബ്ലഡ് ബാങ്ക് ഹാളിലെ പ്രത്യേകം സജ്ജീകരിച്ച മുറികളിലാണ് കോവിഡ് വാക്സിനേഷൻ നടക്കുക.
മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ പ്രവർത്തകർക്കാണ് കൺടോൾ റൂമിൽ നിന്നുള്ള ലിസ്റ്റ് അനുസരിച്ച് വാക്സിനേഷൻ നൽകുന്നത്. 4 ഓഫീസർമാരാണ് വാക്സിനേഷൻ നിയന്ത്രിക്കുന്നത്. ലിസ്റ്റ് പ്രകാരമുള്ള ആളാണോ വാക്സിനേഷന് എത്തിയിരിക്കുന്നതെന്ന് വാക്സിനേഷൻ ഓഫീസർ 1 പരിശോധിക്കും. ഓൺലൈൻ എൻടി രണ്ടാം ഓഫീസർ നടത്തും. മൂന്നാം ഓഫീസർ കുത്തിവയ്പ് നൽകും. കുത്തിവയ്പിന് ശേഷം അര മണിക്കൂർ നിരീക്ഷണം നാലാം ഓഫീസർ നടത്തും.
ആലുവ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമിലെ
വളണ്ടിയർമാരാണ് വാക്സിനേഷൻ 1 ഓഫീസറായി പ്രവർത്തിക്കുന്നത്.

ആലുവ ജില്ലാ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ജില്ലാ ആശൂപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി.കെ. ആദ്യ ഡോസ് വാക്സിനേഷൻ സ്വീകരിച്ചു. വാക്സിനേഷൻ കേന്ദ്രത്തിന് പുറത്ത് അൻവർ സാദത്ത് എം.എൽ.എ.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ.ജോമി, നഗരസഭ ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ, കൗൺസിലർ ജെയിംസ്. പി.പി എന്നിവർ സന്നിഹിതരായിരുന്നു.
കുത്തിവയ്പെടുത്ത ആരോഗ്യ പ്രവർത്തകരോട് കുശലാന്വേഷണം നടത്തിയാണ് ജനപ്രതിനിധികൾ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here