ന്യൂഡൽഹി : യുഎൻ മനുഷ്യാവകാശ കൗൺസിൽ ഉപദേശക സമിതിയിലെ അദ്ധ്യക്ഷനായി ഇന്ത്യൻ പ്രതിനിധി. ഡൽഹി സ്വദേശിയും സാമ്പത്തിക വിദഗ്ധനുമായ അജയ് മൽഹോത്രയെ ഉപദേശക സമിതി അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അജയ് മൽഹോത്ര.

ഡൽഹി സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ മൽഹോത്ര 1977 ലാണ് ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ ചേർന്നത്. 2013 വരെ അദ്ദേഹം റഷ്യയിലെ ഇന്ത്യൻ അംബാസിഡറായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിരമിച്ച അദ്ദേഹം 2015 മുതൽ 2019 വരെ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ സ്വതന്ത്ര ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ജൈവവൈവിദ്ധ്യം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ഊർജ്ജം, ആരോഗ്യം, മനുഷ്യാവകാശം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്  നടക്കുന്ന ചർച്ചകളിൽ ഇന്ത്യൻ സംഘത്തിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here