ആലുവ:വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യൻ (56 )എന്നയാളെയാണ് എടത്തല പോലിസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളയാഴ്ച എടത്തലയിൽ നിന്ന് ടിപ്പറും, ഗുഡ്സ് ആപ്പയും മോഷ്ടിച്ച കേസ്സിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങൾ പൊള്ളാച്ചിയിൽ നിന്നും കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കുറിച്ച് കുടി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ചു തമിഴ്നാട്ടിൽ കൊണ്ടുപോയി നമ്പർ മാറ്റി രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. എസ് പി കെ.കാർത്തിക്കിൻറെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി .ടി.എസ് സിനോജ് എടത്തല പോലിസ് സബ് ഇൻസ്പെക്ടർ കെ.സിനോദ് സി പി ഒ കെ.എസ് മുഹമ്മദ് റഫിക്ക് എന്നിവർ ചേർന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്ത് നിന്ന് വാഹനങ്ങൾ കാണാതായത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും എസ് പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here