കൊച്ചി : കൊച്ചി എളംകുളത്തെ വളവിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിൽ ഇടിച്ച് ഒരാൾ മരിച്ചു. തൊടുപുഴ സ്വദേശി സനിൽ സത്യൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. തൊടുപുഴ സ്വദേശി സനൽ സജിയാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം.

പതിവായി അപകടം നടക്കുന്ന സ്ഥലമാണ് എളംകുളത്തെ ഈ അപകടവളവ്. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒന്‍പതാമത്തെ അപകടമരണമാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.

റോഡ് നിർമാണത്തിലെ അപാകതയും അമിത വേഗവുമാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here