കൊച്ചി:ഫെയ്സ് സമൃദ്ധി പദ്ധതിക്ക് തുടക്കമായി, മുല്ലശ്ശേരി കനാൽ റോഡിലെ ചെയ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങ് കേരള മാരിടൈം ബോർഡ് സി.ഇ.ഒ. ടി.പി. സലിം കുമാർ ഉദ്ഘാടനം ചെയ്തു, കൊച്ചി നഗരത്തിൽ വിശന്നു വരുന്നവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഫെയ്സ് പ്രവർത്തനം ആരംഭിച്ചിട്ട് പത്തുവർഷം പിന്നിടുകയാണ്, എല്ലാ ദിവസവും ഉച്ചക്ക് മാത്രമാണ് നൽകിയിരുന്നത് സമൃദ്ധി പദ്ധതി പ്രകാരം ഇനി മുതൽ ദിവസം മുഴുവൻ ഭക്ഷണം നൽകും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഇവിടെ ഭക്ഷണം ലഭിക്കും ചെയ്സ് ഫോക് ലോർ അക്കാഡമി ചെയർമാൻ ഡോ. ടി.വിനയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെയ്സ്പ്രസിഡൻ്റ് ടി.ആർദേവൻ ആമുഖ പ്രസംഗം നടത്തി സെൻ്റ് തെരേസാസ് അലുംനി അസ്സോസിയേഷൻ പ്രസിഡൻ്റ് സുമ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രീത എസ്.നായർ, ട്രസ്റ്റ് ഭാരവാഹികളായ യു .എസ് കുട്ടി. ആർ.ഗിരീഷ്. രത്നമ്മ വിജയൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here