തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിലേയ്ക്ക് കൂടുതൽ വാക്‌സിൻ എത്തി. 2,20,000 ഡോസ് വാക്‌സിനാണ് ഇന്ന് സംസ്ഥാനത്തെത്തിയത്. സെറം  ഇൻസ്റ്റിറ്റിയൂട്ട്  നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിനാണ് എത്തിയത്.

തിരുവനന്തപുരത്ത് എത്തിച്ച വാക്‌സിൻ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. നിലവിൽ 3,68,840 ഡോസ് വാക്‌സിനാണ് കേരളത്തിൽ സ്‌റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ശേഖരം ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 50 ലക്ഷം ഡോസ് വാക്സിനുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരത്തെ കേന്ദ്ര സർക്കാരിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.

കോവി ഷീൽഡ്

LEAVE A REPLY

Please enter your comment!
Please enter your name here