തിരുവനന്തപുരം : കൊറോണ പ്രതിരോധ സാമഗ്രികളുടെ വില കുറച്ചു. പിപിഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഇനി മുതൽ പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്‌കിന് 22 രൂപയും സർജിക്കൽ മാസ്‌കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.

കൊറോണ വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ പ്രതിരോധ സാമഗ്രികൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ വിലനിയന്ത്രിച്ച് പട്ടിക ഇറക്കിയത്. ഇതിലൂടെ വിവിധ സ്ഥാപനങ്ങൾ വ്യത്യസ്ത വിലയിട്ട് വിൽക്കുന്നത് തടയാൻ സാധിക്കുെമന്നാണ് വിലയിരുത്തൽ. സാനിറ്റൈസറും വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 100 എംഎൽ സാനിറ്റൈസർ – 55 രൂപയാണ് സർക്കാർ നിശ്ചയിച്ച വില.

ഫെയ്‌സ് ഷീൽഡ് – 21 രൂപ , ഡിസ്‌പോസിബിൾ ഏപ്രൺ – 12 രൂപ, സർജിക്കൽ ഗൗൺ – 65 രൂപ, എക്‌സാമിനേഷൻ ഗ്ലൗസ് – 5.75 രൂപ ഹാൻഡ് സാനിറ്റൈസർ (500എംഎൽ) – 192 രൂപ, ഹാൻഡ് സാനിറ്റൈസർ (200എംഎൽ) – 98 രൂപ, ഹാൻഡ് സാനിറ്റൈസർ (100എംഎൽ) – 55 രൂപ, സ്‌റ്റെറൈൽ ഗ്ലൗസ് ( ഒരു ജോഡി) – 12 രൂപ, എൻആർബി മാസ്‌ക് – 80 രൂപ ഹ്യുമിഡിഫയർ ഉള്ള ഫ്‌ളോമീറ്റർ – 1520 രൂപ, ഫിംഗർ ടിപ്പ് പൾസ് ഓക്‌സീമീറ്റർ- 1500 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here