ന്യൂഡൽഹി: ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും ആരോഗ്യമന്ത്രി ഹർഷ വർദ്ധനും ചേർന്ന് പുറത്തിറക്കി. 2ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി എന്ന മരുന്നിന്റെ ആദ്യ ബാച്ചാണ് ഇരുവരും ചേർന്ന് പുറത്തിറക്കിയത്. 10,000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ 2-ഡിജി എന്ന പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. കൊറോണ രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം.

കൊറോണ ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്. ഗ്ലുക്കോസ് ആണ് മരുന്നിലെ പ്രധാന ഘടകം. അതിനാൽ തന്നെ രോഗികളിൽ ഓക്സിജന്റെ അളവ് താഴുന്നത് കുറയ്ക്കാനും മരുന്ന് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here