കൊല്‍ക്കത്ത: നാരദ സ്റ്റിങ് കേസുമായി ബന്ധപ്പെട്ട് ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ സിബിഐ തിങ്കളാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ മന്ത്രിമാര്‍ കൂടിയായ നാല് പേരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ഒരാഴ്ച മുന്‍പ് സിബിഐക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

2014ലാണ് നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ നടന്നത്. സ്വതന്ത്ര മാദ്ധ്യമ സ്ഥാപനമായ നാരദ എംപിമാരും, എംഎല്‍എമാരും, സ്വകാര്യ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയ് അടക്കം തൃണമൂല്‍ നേതാക്കളും ഉദ്യോഗസ്ഥരുമായി മമതയുടെ 12 വിശ്വസ്തരാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. സംഭവം വിവാദമായതോടെ 2017 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here