തിരുവനന്തപുരം:കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പ്രവർത്തകർ തടിച്ചുകൂടിയതിനെതിരേയുളള വിമർശനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.പി.സി.സി ആസ്ഥാനത്തെ തിരക്കൊഴിവാക്കാൻ  ഓഫീസിന്റെഗേറ്റ് വരെ അടച്ച്തിരക്കൊഴിവാക്കാൻ ശ്രമം നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഡി.സി.സി പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തലസ്ഥാനത്ത് എത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാനായി വാതിലിന് സമീപം ആൾക്കാരെ നിർത്തിയിരുന്നു. പരമാവധി ആൾക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചതാണ്.’- വി.ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റടുക്കുന്ന ചടങ്ങിലുണ്ടായ തിരക്ക് വലിയ വിമർശനത്തിനും,. ചടങ്ങിൽ സാമൂഹിക അകലം പാലിക്കാത്തതിന് പ്രാദേശിക നേതാക്കളടക്കം നൂറോളം ആളുകളുടെ പേരിൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസും എടുത്തിരുന്നു..

വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം. കേസെടുത്തതിന് എതിരല്ലെന്ന് പറഞ്ഞ സതീശൻ ഏകപക്ഷീയമാകരുതെന്നും അഭിപ്രായപ്പെട്ടു. പുന്നപ്രയിലും പി.കെ.കുഞ്ഞനന്തന്റെ മരണാനന്തര ചടങ്ങിലും കേസെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചെന്നിത്തലയുടെ പരാമർശത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇതെല്ലാം സ്വാഭാവികമാണെന്നായിരുന്നു സതീശന്റെ മറുപടി. വിശ്വസിച്ചവർ എല്ലായ്പ്പോഴും കൂടെ ഉണ്ടാകണമെന്നില്ല. അവർക്കും അഭിപ്രായങ്ങളുണ്ടാകാമെന്നും സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here