.

റിസർവേഷൻ ഉള്ളവർക്ക് മാത്രമേ ട്രെയിനുകളിൽ കയറാൻ പറ്റൂ , എന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും , പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അതുമൂലമുണ്ടാകുന്നു എന്നതുകൊണ്ട്,അതിന് ഒരു മാറ്റം വരുത്തണമെന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

പുതുതായി ട്രെയിൻ സർവീസുകൾ തുടങ്ങിയപ്പോൾ , റിസർവേഷൻ ഉള്ള ബോഗികൾ മാത്രമേ കേരളത്തിൽ കൂടി ഓടുന്ന ട്രെയിനുകളിലുള്ളു. യാത്രക്കാർ മുഴുവൻ നിർബന്ധമായും റിസർവേഷൻ എടുത്തിരിക്കണം. അതിനുമുമ്പ് റിസർവേഷൻ എടുക്കുന്നതിനുള്ള ക്യൂവിൽ നിന്ന് ഫോം പൂരിപ്പിച്ചു കൊടുത്ത്, അത് അംഗീകരിച്ച ശേഷം മാത്രമേ ട്രെയിനിൽ കയറാൻ പറ്റൂ. ഇത് സാധാരണ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് . സ്ഥിരമായി പോകുന്നവരും, സീസൺ ടിക്കറ്റ് ഉപയോഗപ്പെടുത്തുന്നവരും ഈ രീതിയിൽ റിസർവ് ചെയ്യുക എന്നത് അസാധ്യമാണ്.

പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ തുടങ്ങുകയും സാധാരണ റിസർവേഷൻ മാത്രമുള്ള എക്സ്പ്രസ് ട്രെയിനുകളിൽ റിസർവേഷൻ വേണ്ടാത്ത “അൺ റിസേർവ്ഡ്”(un reserved) കമ്പാർട്ട്മെൻറുകൾ ഉണ്ടാവുകയുമാണ് വേണ്ടത്. റയിൽ യാത്ര സ്ഥിരമായി നടത്തുന്ന ഒരു വലിയ സംഘം ആളുകൾക്ക് ഇപ്പോഴത്തെ രീതി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുള്ളതുകൂടി കണക്കിലെടുത്ത്, കേരളത്തിൽ കൂടി ഓടുന്ന ട്രെയിനുകളിൽ റിസർവ് ചെയ്യാതെയും യാത്രക്കാർക്ക് കയറാനുള്ള അവസരം ഉണ്ടാക്കുകയാണ് അത്യാവശ്യം എന്നു കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് തോമസ് നിവേദനം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here