കൊച്ചി: ഒഴിഞ്ഞ പറമ്പിൽ അടിച്ചു കൊന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണകുമാറിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓട്ടോ ഡ്രൈവറാണ് കൃഷ്ണകുമാർ. അമൃത ആശുപത്രിയ്ക്ക് സമീപമാണ് അടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വർണപ്പണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here