തൃശൂർ ∙പുരാണങ്ങളിലും മറ്റും മാത്രംകേട്ടിരുന്ന ‘സഹസ്രദള പത്മം’ ഇപ്പോള്‍ കേരളത്തിലും പൂവിടുന്നു.1തൃശൂർപാലക്കൽവെങ്ങിണിശേരിയിൽ നിന്നാണ് ഈ അപൂര്‍വകാഴ്ച. കേരളത്തിൽ അപൂർവമായി വിരിയുന്ന ‍ദേവ പുഷ്പമായ ആയിരം ഇതളുള്ള താമരയാണ് (സഹസ്രദള പത്മം) വെങ്ങിണിശേരിയിൽ വിരിഞ്ഞത്. രണ്ടു മൊട്ടുകളിൽ ഒന്നാണ് ആദ്യം വിരിഞ്ഞത്.ഇനി വിരിയാൻ ഒരു താമര മൊട്ടുകൂടിയുണ്ട്.. തൃശൂർ പാലക്കൽ വെങ്ങിണിശേരിയിൽ ദിവ്യ പ്രതീകിന്റെ വീട്ടുവളപ്പിലാണ് താമര വിരിഞ്ഞത് പന്ത്രണ്ട് ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ടബ്ബിലാണ് ദിവ്യ ഈ സഹസ്രദള പത്മം രണ്ടു വർഷം മുൻപ് നട്ടത്. സാധാരണ വലിയ കുളങ്ങളിലാണ് ഈ താമര വിരിഞ്ഞു കണ്ടിട്ടുള്ളത്.

സുഹൃത്തിന്റെ പക്കൽ നിന്നു രണ്ടു വർഷം മുൻപാണ് അൾട്ടിമേറ്റ് തൗസന്റ് പെറ്റൽ ഇനത്തിൽ പെട്ട താമരക്കിഴങ്ങ് വാങ്ങി ചെറിയ പ്ലാസ്റ്റിക് ടബിൽ കുഴിച്ച് നട്ടത്.

ആയിരം ഇതളുള്ള വിഭാഗത്തിൽ രണ്ടുതരം ഉൾപ്പെടെ നൂറോളം ഇനം മറ്റു താമരകളും ദിവ്യ പ്രതീക് നട്ട് പരിപാലിക്കുന്നുണ്ട്. ജപ്പാൻ, മുംബൈ എന്നിവിടങ്ങളിലാണ് ആയിരം ഇതളുള്ള താമര കൂടുതലും ഉള്ളത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിക്കാത്തതാണെങ്കിലും നേരത്തെ കൊച്ചി, തിരുവല്ല കറ്റോട് എന്നിവിടങ്ങളിലും ഇത്തരം താമര വിരിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here