ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കൊറോണ പ്രതിരോധ വാക്‌സിനായ സൈക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് ഡിഎൻഎ വാകിസിനാണ് സൈക്കോവ്-ഡി. മുതിർന്നവർക്കും 12 വയസിന് മുകളിലുള്ള കുട്ടികൾക്കുംസൈക്കോവ്ഡി – വാക്‌സിനെടുക്കാം.

സൂചി ഉപയോഗിക്കാതെ സൈക്കോവ്-ഡി വാക്‌സിനെടുക്കാമെന്നതാണ് പ്രത്യേകത. കുത്തിവെയ്‌പ്പെടുക്കാൻ മറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് വാക്‌സിൻ നിർമാതാക്കൾ പറയുന്നത്. മഹാമാരിക്കെതിരായ ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്‌സിനാണിത്.

രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കൊറോണ പ്രതിരോധ വാക്‌സിനാണ് സൈക്കോവ്-ഡി. ഇതിനായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ നൽകിയിരുന്നു.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ശേഷം ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്‌സിനാണ് സൈക്കോവ്-ഡി. പ്രതിവർഷം 100 മുതൽ 120 ദശലക്ഷം ഡോസ് വരെ നിർമിക്കാൻ പദ്ധതിയുണ്ടെന്നും സൈഡസ് കാഡില അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here