ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ ല ഗണേശനെ മണിപ്പൂർ ഗവർണറായി നിയമിച്ചു. ഞായറാഴ്ചയാണ് ഗണേശനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
നെജ്മ ഹെപ്തുല്ല രാജിവച്ച ഒഴിവിലാണ് ഗണേശൻ ഗവർണറായി നിയമിച്ചത്. രാഷ്ട്രപതി ഭവനിൽ നിന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
തന്റെ സേവനങ്ങൾ വിലമതിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയിൽ എവിടെ ജോലി ചെയ്യാനും താൻ തയാറാണും ല ഗണേശൻ പ്രതികരിച്ചു.