കളമശ്ശേരി നിയമസഭാമണ്ഡലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മണ്ഡലത്തിലെ എം എൽ എ യും വ്യവസായ മന്ത്രിയുമായ പി രാജീവ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ‘ആകാശമിഠായി’ക്ക് തുടക്കമായി. മുപ്പത്തടം സർക്കാർ ഹൈസ്കൂളിൽ നടന്ന ചടങ്ങ് പി.രാജീവ് ഉദ്ഘാടനം ചെയ്തു. നൈപുണ്യവികസന പരിശീലനം, ഓൺലൈൻ പഠന ഉപകരണങ്ങൾ സമ്മാനിക്കുന്ന ഡിജിറ്റൽ ലൈബ്രറി എന്നിവയും മണ്ഡലത്തിൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എസ് എസ് എൽ സി, പ്ലസ് ടു കോഴ്‌സുകൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടുന്നവർക്കും മണ്ഡലത്തിൽ നിന്നുള്ള റാങ്ക് ജേതാക്കൾക്കും ഡോക്ടറേറ്റ് നേടുന്നവർക്കുമാണ് പുരസ്കാരം നൽകിയത്. എല്ലാ വർഷവും പുരസ്‌കാര വിതരണം ഉണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭകളും അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചലച്ചിത്ര താരം വിനയ് ഫോർട്ട് മുഖ്യാതിഥിയായി. വർഗീസ് മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് മൂലൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, രവീന്ദ്രൻ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ അബൂബക്കർ, ട്രീസ മോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം.ശശി, പഞ്ചായത്തംഗങ്ങളായ രാജീവ്, വി.കെ ശിവൻ, ഹെഡ്മിസ്ട്രസ് അജിതകുമാരി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here