കൊച്ചി ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്​ വീ​ടു​ക​ളി​ലി​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പദ്ധതിയുണ്ടെന്ന്​ മ​ന്ത്രി ആ​ന്‍​റ​ണി രാ​ജു. ഇ​തി​നാ​യി സി​മു​ലേ​റ്റ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ശാ​സ്ത്ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെയാകും പദ്ധതി നടപ്പിലാക്കുന്നത്. നി​ല​വി​ല്‍ ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് എ​ടു​ക്കാ​ന്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പിെന്‍റ സേ​വ​ന​ങ്ങ​ളെ​ല്ലാം ഓ​ണ്‍​ലൈ​നാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​വു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ന്‍ ലെ​സ്​ വെ​യ്ബ്രി​ഡ്ജു​ക​ളും സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ സ്ഥാ​പി​ക്കും. ചെ​ക് പോ​സ്​​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാറ്റും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ജി.​പി.​എ​സ് ഘ​ടി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ശ​യ വി​നി​മ​യം ഡി​ജി​റ്റ​ല്‍ വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ലാ​കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ജി​ല്ല​യാ​ണ് എ​റ​ണാ​കു​ളം. സം​സ്ഥാ​ന സ​ര്‍​ക്കാ​റിെന്‍റ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

. കാക്കനാട് സിവിൽ സ്‌റ്റേഷനിൽ പുനസ്ഥാപിച്ചസിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നടത്തുന്നതിനുള്ള സംവിധാനം ഉൽഘാടനം ചെയ്ത് സംസാരിക്കുകതയിരുന്നു’ മന്ത്രി  .ആദ്യ പ്രാക്ടീസും മന്ത്രി നടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവിംഗ് വൈദഗ്ധ്യം പരീക്ഷിക്കുന്നതിനാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിൽ വാഹനം ഓടിക്കുന്ന മാതൃകയിലുള്ള എല്ലാ പ്രതിസന്ധികളും ഇവിടെ സ്ക്രീനിൽ തെളിയും. ഡ്രൈവർ വാഹനത്തിൽ കയറിയാൽ ഒപ്പം സ്ക്രീനിൽ റോഡും വ്യക്തമാകും. തുടർന്ന് റോഡിലൂടെ ഓടിക്കുന്ന പോലെ തന്നെ ഇവിടെയും വാഹനമോടിക്കണം. ഇത് വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റു ലഭിക്കുന്നവർക്കാണ് റോഡിൽ വാഹനമോടിച്ച് കാണിച്ച് ഡ്രൈവിംഗ് ലൈസൻസ് കൈപ്പറ്റാൻ പറ്റൂ. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കു മാത്രമാണ് സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നൽകുന്നത്. ഇത് 2012 ൽ ജില്ലയിൽ ആരംഭിച്ചതാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു. പാറശ്ശാല ,കോഴിക്കോട് എന്നിവിടങ്ങളിലും പ്രാക്ടീസ് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here