21 കോടിയോളം രൂപ വിലയുള്ള ഹരിയാനയിലെ സുൽത്താൻ എന്ന പോത്ത് ഓർമയായി . പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് പോത്തിന്റെ ജീവനെടുത്തത് . രാജസ്ഥാൻ കന്നുകാലി മേളയിൽ ശ്രദ്ധാകേന്ദ്രമായിരുന്നു സുൽത്താൻ. നെയ്യായിരുന്നു സുൽത്താന്റെ ഇഷ്ട ഭക്ഷണം. വൈകുന്നേരം മദ്യവും അകത്താക്കുമായിരുന്നു സുൽത്താൻ. ഇതിന്റെ വീഡിയോകൾ വൈറലായതോടെ പോത്തിനെ തേടി ആരാധകരും എത്തി. വലിപ്പം കൊണ്ടും അഴക് കൊണ്ടും ഒട്ടേറെ ആരാധകര സ്വന്തമാക്കിയ സുൽത്താന്റെ മദ്യപാന ശീലവും വളരെ പ്രസിദ്ധമായിരുന്നു

ദിവസവും കിലോക്കണക്കിന് ആപ്പിളും കാരറ്റും പച്ചിലയും വൈക്കോലും 10 ലിറ്ററിലേറെ പാലും സുൽത്താന് വേണമായിരുന്നു. ഒരു ടണ്ണോളമായിരുന്നു ഭാരം. ഹരിയാനയിലെ പ്രശസ്തനായ സുൽത്താൻ ജോട്ടെ, എന്ന ഈ പോത്ത് 2013 ൽ അഖിലേന്ത്യാ അനിമൽ ബ്യൂട്ടി മത്സരത്തിൽ ഹരിയാന സൂപ്പർ ബുൾ ജജ്ജാർ, കർണാൽ, ഹിസാർ എന്നീ പുരസ്ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കോടികൾ വില പറഞ്ഞിട്ടും സുൽത്താനെ വിൽക്കാൻ ഉടമ നരേഷ് ബെനിവാലെ തയാറായിരുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here