മുവാറ്റുപുഴ: ഉത്തർപ്രദേശ് ലഖീംപൂർ ഖേരിയിൽ കർഷക സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിൽ മാധ്യമ പ്രവർത്തകനായ രമൺ കശ്യാപ് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ മുവാറ്റുപുഴ താലൂക്ക് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് നടന്നിട്ടുള്ളതെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതാണ്. അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലോകത്തിന് നൽകിയയാണ് രമൺ കശ്യാപ് വിടവാങ്ങിയത്. കൊലപാതകത്തിന് നേതൃത്വം നൽകിയവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്നും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി,
കേരള ജേർണലിസ്റ്റ് യൂണിയൻ മുവാറ്റുപുഴ താലൂക്ക് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എൽദോ വട്ടക്കാവിൽ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എം.എ. ഷാജി. ജില്ലാ പ്രസിഡന്റ് ബോബൻ ടി. കിഴക്കേത്തറ, ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, അബ്ബാസ് ഇടപ്പിള്ളി, ജോമോൻ വർഗീസ്, അപ്പു ജെ. കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
പുതിയ താലൂക്ക് ഭാരവാഹികളായി അബ്ബാസ് ഇടപ്പിള്ളി (പ്രസിഡന്റ്), രജിത് ജോർജ് (വൈസ് പ്രസിഡന്റ്), ജോമോൻ വർഗീസ് (സെക്രട്ടറി), ഫറൂഖ് (ജോയിന്റ് സെക്രട്ടറി), അപ്പു ജെ. കോട്ടയക്കൽ (ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here