നെ​ടു​മ്പാ​ശേ​രി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യാ​ജ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ പൂ​ത്ത​മ​ണ്ണി​ൽ ര​മേ​ഷ്(47)​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ല​ഞ്ഞി സ്വ​ദേ​ശി ഷാ​രോ​ൺ റോ​യി​ക്ക് വാ​ര​ണാ​സി കാ​ശി വി​ദ്യാ​പീ​ഠം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ഇ​യാ​ൾ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി ന​ൽ​കി​യ​ത്. ഇ​തു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഷാ​രോ​ണി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കോ​ഴി​ക്കോ​ട് കൃ​ഷ്ണ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ര​മേ​ഷ്.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി യു​കെ​യി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച ഏ​ഴു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഈ ​കേ​സി​ൽ ഇ​വ​ർ​ക്ക് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ അ​ഞ്ചു പേ​ർ ഇ​തു​വ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ഫ്സ​ൽ, അ​ബ്ദു​ൽ സ​ലാം, കോ​ട്ട​യം സ്വ​ദേ​ശി ലി​ജോ ജോ​ർ​ജ്, വൈ​ക്കം സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​യാ​സ് എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​ത്.നെടുമ്പാശേരി ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐ ജയപ്രസാദ്, എസ്.സി.പി ഒമാരായ റെന്നി, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here