കൊച്ചി: കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരെ മർദ്ദിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്ത സംഭവത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യ യോഗം ചേരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥാലത്തെത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here