പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽശബരിമലയിൽതീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. അടുത്ത നാല് ദിവസം തീർത്ഥാടകരുടെ എണ്ണം കുറയ്‌ക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതലയോഗത്തിന്റെതാണ് തീരുമാനം. സ്‌പോട്ട് ബുക്കിങ് താൽക്കാലികമായി നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും. പമ്പാ സ്‌നാനം അനുവദിക്കില്ല. പമ്പാനദിയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെയാണിത്. മണ്ഡല മകരവിളക്കിനായി നാളെയാണ് ശബരിമല നട തുറക്കുക. ഇതിനുള്ള എല്ലാ ക്രമീകരങ്ങളും ദേവസ്വം ബോർഡ് തയ്യാറാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്ത് മഴ കനത്തതോടെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

മഴകനക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തീവ്രമഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചു ചേർത്ത ജില്ലാകളക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ നാളെ രാവിലെയോടെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ രണ്ട് ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here