ആലുവ: നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മോഫിയയുടെ വീട് സന്ദർശിച്ച ശേഷംമാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നുഅദ്ദേഹം.മോഫിയയുടെഭർത്താവിനൊപ്പം ഒരു കോൺഗ്രസ് നേതാവും പൊലീസ് സ്‌റ്റേഷനിൽ പോയിട്ടില്ല. സിഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ആദ്യം ജനങ്ങളെകബളിപ്പിച്ചു.പൊലീസ്ഉദ്യോഗസ്ഥനെ സംരക്ഷിച്ചത് പാർട്ടി നേതാവാണ്. കോൺഗ്രസ് സമരത്തെ തുടർന്നാണ് സിഐക്കെതിരെ നടപടിയെടുത്തതെന്നും സതീശൻ പറഞ്ഞു.
ഒരു പെൺകുട്ടിപോലും പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുതെന്ന് നിർദേശം നൽകണം. മകൾക്കൊപ്പം ക്യാമ്പയിൻ കോളജുകളിൽ ആരംഭിക്കും. ക്യാമ്പയിന്റെ മൂന്നാംഘട്ടം അൽ അസ്ഹർ കോളേജിൽ നിന്ന് ആരംഭിക്കുമെന്നും സതീശൻ പറഞ്ഞു.
അന്‍വര്‍സാദത്ത്എംഎല്‍എ,ഡി.സി.സി.പ്രസിഡൻ്റ്,നഗരസഭാചെയർമാൻഎം.ഒ.ജോൺ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
മോഫിയയുടെ മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും സമാശ്വസിപ്പിച്ച പ്രതിപക്ഷ നേതാവ്നീതികിട്ടാന്‍ആവശ്യമായ എല്ലാ പിന്തുണയുംനല്കുമെന്ന് ഉറപ്പ് നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here