കൊച്ചി; താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. ജയസൂര്യ ജോയിന്റ് സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാകും.

ഷമ്മി തിലകൻ മൂന്ന് സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിരുന്നുവെങ്കിലും ഒപ്പ് രേഖപ്പെടുത്താതിനാൽ പത്രിക തള്ളി. സമാനമായ പത്രിക പൂർത്തിയല്ലാത്തതിനാൽ ഉണ്ണി ശിവപാലിന്റെയും തള്ളിയിരുന്നു.

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പതിനൊന്നംഗ എക്‌സിക്യൂട്ടീവിലേക്കുമുള്ള തെരഞ്ഞെടുപ്പും 19ന് നടക്കും. അമ്മ വാർഷിക ജനറൽ ബോഡിയും അതേദിവസം കൊച്ചിയിൽ ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here