കൊച്ചി: കളമശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മഞ്ഞുമ്മൽ മാതൃഭൂമി സ്റ്റോപ്പിന് സമീപം അലൻ ആൻ്റണി (21), ജിൻസൻ കെ സിറിൾ, പാലക്കാട് കാടപ്പാറ, പുനയ്ക്കൽ വീട്ടിൽ റിജോ അഗസ്റ്റിൻ (24) എന്നിവരാണ് പരിക്കേറ്റ് ചികിൽസയിലുള്ളത്. രണ്ടു പേർ പാലക്കാട് സ്വദേശികളും, രണ്ട് പേർ മഞ്ഞുമ്മൽ സ്വദേശികളുമാണ്

എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ്സിഗ്നൽതെറ്റിച്ച്മുന്നോട്ടെടുത്തപ്പോൾ മറ്റൊരുബൈക്കുമായികൂട്ടിയിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here