ന്യൂ​ഡ​ൽ​ഹി: ടാ​റ്റ സ​ൺ​സ് മേ​ധാ​വി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​നെ എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എ​യ​ർ ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി ന​ട​രാ​ജ​ൻ ച​ന്ദ്ര​ശേ​ഖ​ര​നെ നേ​ര​ത്തെ ടാ​റ്റ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം ബോ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു.

2016 ഒ​ക്ടോ​ബ​റി​ൽ ടാ​റ്റ സ​ൺ​സ് ബോ​ർ​ഡി​ൽ ചേ​ർ​ന്ന ചന്ദ്രശേഖരൻ 2017 ജ​നു​വ​രി​യി​ൽ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യി. ടാ​റ്റ സ്റ്റീ​ൽ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ടാ​റ്റ പ​വ​ർ, ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ്രൂ​പ്പ് ഓ​പ്പ​റേ​റ്റിം​ഗ് ക​മ്പ​നി​ക​ളു​ടെ ബോ​ർ​ഡു​ക​ളു​ടെ ചെ​യ​ർ​മാ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. 2009-17 കാ​ല​ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്നു.

ടി​സി​എ​സി​ലെ 30 വ​ർ​ഷ​ത്തെ ബി​സി​ന​സ് ജീ​വി​ത​ത്തെ തു​ട​ർ​ന്നാ​ണ് ചെ​യ​ർ​മാ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം. പ്ര​മു​ഖ ആ​ഗോ​ള ഐ​ടി സൊ​ല്യൂ​ഷ​ൻ ആ​ൻ​ഡ് ക​ൺ​സ​ൾ​ട്ടിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ ഇ​ന്ത്യ​യു​ടെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി തു​ർ​ക്കി​യി​ലെ ഇ​ൽ​ക്ക​ർ ഐ​സി​യെ ടാ​റ്റ ഗ്രൂ​പ്പ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ആ ​നി​യ​മ​നം ഇ​ന്ത്യ​യി​ൽ വ​ലി​യ എ​തി​ർ​പ്പി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here