ആലുവ:ട്രയാത്തിലോണ്‍ ജേതാക്കളായ സജീഷിനും ഷാനവാസിനും ആലുവയിലെ കായികപ്രേമികളുടെ കൂട്ടായ്മ സ്വീകരണം നല്കി ആദരിച്ചു. സജീഷും ഷാനവാസും കായിക പ്രേമികളായ അമ്പതോളം പേരോടൊപ്പം വ്യാഴം രാവിലെ 6 മണി മുതല്‍ ആലുവ ശിവരാത്രി മണപ്പുറം വഴി അഞ്ച് കിലോമീറ്റര്‍ ദൂരം ഓടിയെത്തിയാണ് ക്ലബ്ബിന്‍റെ ആദരമേറ്റുവാങ്ങിയത്. ഇരുവരും ആലുവ സ്വദേശികളാണ്. വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട്  സ്വദേശി മാരത്തണ്‍ ഓട്ടക്കാരന്‍ അബ്ദുല്‍ ഖാദറിന്‍റെ  ചികിത്സയ്ക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് കോഴിക്കോട് റോയല്‍ റണ്ണേഴ്സ് ട്രയാത്തിലോണ്‍ സംഘടിപ്പിച്ചത്. സജീഷിനും ഷാനവാസിനും പുറമേ കോഴിക്കോട് സ്വദേശിയായ നസീഫും ജേതാവായിരുന്നു. അലുവ പെരിയാര്‍ അഡ്വഞ്ചേഴ്സ് സ്പോട്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ ജോസ് മാവേലി, സന്തോഷ്, അനില്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here