ആലുവ: സംയുക്ത ട്രേഡ് യൂണിയൻ ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണ ജാഥ ആലുവയിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ക്യാപ്റ്റനും കരീം പാടത്തിക്കര വൈസ് ക്യാപ്റ്റനും കെ പി കൃഷ്ണൻ കുട്ടി മാനേജരുമായ ജാഥ വെള്ളി വൈകിട്ട് 6ന് തൃപ്പൂണിത്തുറയിൽ സമാപിക്കും. ദീപ കെ രാജൻ, വി പി ജോർജ്ജ്, കെ എ അലി അക്ബർ, കെ കെ സന്തോഷ് ബാബു, ടി ബി മിനി, ടി കെ രമേശൻ, മനോജ് പെരുമ്പിള്ളി, കെ ടി വിമലൻ, എം ജി അജി, എം ജീവകുമാർ, പി എസ് ഫാരിഷ, ഷിരോൺ തൈവൈപ്പിൽ, എ പി പോളി, എം എ ഷാജി, ജോർജ്ജ് കോട്ടൂർ എന്നിവരാണ് ജാഥാ അംഗങ്ങൾ. ഉദ്ഘാടന യോഗത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി കൺവീനർ മുഹമ്മദ് സഹീർ അധ്യക്ഷത വഹിച്ചു, പി ആർ മുരളീധരൻ, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോർജ്ജ്, സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ്, ജില്ല ജോയിന്റ് സെക്രട്ടറി എ ഷംസുദ്ദീൻ, പി നവകുമാരൻ, പി എം സഹീർ, കെ കെ സത്താർ, ആനന്ദ് ജോർജ്ജ് , നാസർ മുട്ടത്തിൽ എന്നിവർ സംസാരിച്ചു.
.

LEAVE A REPLY

Please enter your comment!
Please enter your name here