മ​ക​ളെ കാ​ണാ​താ‌​യ​തി​ൽ ദു​രൂ​ഹ​ത; കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: ജോ​യ്സ​ന​യു​ടെ പി​താ​വ്
കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യു​ള്ള മ​ക​ൾ ജോ‌‌‌​യ്സ്ന​യു​ടെ വി​വാ​ഹ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്. മ​ക​ളെ കാ​ണാ​താ​യ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജോ​യ്‌​സ്‌​ന​യു​ടെ പി​താ​വ് ജോസഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ര ദി​വ​സ​മാ​യി​ട്ടും മ​ക​ളെ ത​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു വ​രാ​ന്‍ കേ​ര​ള പോ​ലീ​സി​നാ​യി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ സം​സ്ഥാ​ന പോ​ലീ​സി​ല്‍ വി​ശ്വാ​സ​മി​ല്ല. സി​പി​എം സ​ഹാ​യി​ച്ചി​ല്ല. വി​വാ​ഹ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണെ​മ​ന്നും ജോസഫ് ആ​വ​ശ്യ​പ്പെ​ട്ടു.

സി​ബി​ഐ​യോ എ​ന്‍​ഐ​എ​യോ പോ​ലു​ള്ള ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം. വി​വാ​ഹ​ത്തി​ന് ശേ​ഷം മ​ക​ള്‍ ജോ​യ്‌​സ്‌​ന​യെ കാ​ണാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. കോ​ട​തി​യി​ല്‍ വെ​ച്ചും മ​ക​ളെ ക​ണ്ടി​ല്ല. ത​ങ്ങ​ള്‍ എ​ത്തു​ന്ന​തി​ന് മു​മ്പേ ത​ന്നെ അ​വ​ര്‍ പോ​യി. ജോ​യ്‌​സ്‌​ന​യെ കി​ട്ടു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി​യി​ല്‍ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി ന​ല്‍​കി​യ​താ​യും ജോസഫ് പ​റ​യു​ന്നു.

കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ഷെ​ജി​നു​മാ​യാ​ണ് ജോ​യ്സ​ന​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here