ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ. ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പ്രസിഡന്റ് ഗോതബായരജപക്‌സെയാണ്അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നുപോകുന്നത്. 225 അംഗ പാർലമെന്റിൽ 113 സീറ്റുകൾ നേടാനാകുന്ന ഏത് ഗ്രൂപ്പിനും സർക്കാർ കൈമാറുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും അതിരൂക്ഷമായിത്തന്നെ തുടരുകയാണ്.

സഹോദരൻ മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ പറഞ്ഞിരുന്നു.എന്നാൽ തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും മഹിന്ദ രജപക്‌സെ പറഞ്ഞിരുന്നു. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾ ഒരുമിച്ച് പരിശ്രമിക്കുമെന്നാണ് രജപക്‌സെ വ്യക്തമാക്കുന്നത്. താൻ ആരാണെന്നും എന്താണെന്നും ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രജപക്‌സെ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here