കൊച്ചി : സംസ്ഥാനത്ത് നിർമ്മാണ സ്തംഭനം വരുന്നു. ഇതിന് മുന്നോടിയായി ഏഴിനു
സര്‍ക്കാര്‍ കരാറുകാര്‍ പണിമുടക്കും. നിര്‍മ്മാണ മേഖലയിലെ രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും വില വ്യതിയാന വ്യവസ്ഥഎല്ലാകരാറുകള്‍ക്കുംമുന്‍കാലപ്രാബല്യത്തോടെ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതിയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക്.

സംസ്ഥാനത്ത് കരാര്‍ സ്തംഭനം ഇല്ലാതാക്കാന്‍ ഉണ്ടാക്കിയ വില വ്യതിയാന വ്യവസ്ഥ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഉദ്യോസ്ഥ ലോബി അട്ടിമറിച്ചതോടെ കരാറുകാർ ദുരിതത്തിലായി. നടപ്പിലാക്കിയാല്‍ സര്‍ക്കാരിനും കരാറുകാര്‍ക്കും ഒരുപോലെ നേട്ടമുണ്ടാവുമായിരുന്ന പദ്ധതിക്കാണ് ചില ഉദ്യോഗസ്ഥ ലോബി തുരം ങ്കംവച്ചത്.

ബില്‍ഡേഴ്‌സ് അസോസിയഷേന്‍ ഓഫ് ഇന്ത്യയും ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും നല്‍കിയ പരാതിയില്‍ വില വ്യതിയാനം ഉറപ്പാക്കാന്‍ ധനകാര്യ വകുപ്പ് ഇറക്കിയത് 4 ഉത്തരവുകളാണ്. ടാര്‍, കമ്പി, സിമന്റ് വിലകളി :ലെ വ്യത്യാസം കരാറുകാര്‍ക്ക് നല്‍കാമെന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ പാലിച്ചില്ല. ഇത് പ്രകാരം കരാറുകാര്‍ക്കുണ്ടാവുന്ന നഷ്ടം ഒരു പരിധി വരെ നികത്താമായിരുന്നു. വില വ്യതിയാന വ്യവസ്ഥ നടപ്പിലാക്കിയാല്‍ സാമഗ്രികളുടെ വില കുറഞ്ഞാല്‍ സര്‍ക്കാരിനും കൂടിയാല്‍ കരാറുകാര്‍ക്കും നേട്ടമുണ്ടാവുമായിരുന്നു എന്നിരിക്കെയാണ് ഉദ്യോഗസ്ഥ ലോബിയുടെ പ്രവര്‍ത്തികള്‍.

നിര്‍മാണച്ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനും പുതിയവ ഏറ്റെടുക്കാനും കഴിയാത്ത സ്ഥിതിയാണെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. ഏകോപന സമിതി പ്രതിനിധികള്‍ ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഏപ്രില്‍ മാസത്തിലെങ്കിലും ഇത് സംബന്ധിച്ച് അനുകൂല ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും നടപടികളൊന്നുമുണ്ടായില്ലന്ന് ഭാരവാഹികള്‍ ആരോപിച്ചു. ടാറിന് അനുവദിച്ച നഷ്ടപരിഹാരം പോലും കരാറുകാര്‍ക്ക് ലഭിക്കുന്നില്ല.

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ കരാറുകാര്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവും പ്രയോജനപ്പെട്ടില്ല. കരാറുകാര്‍ മുന്‍കൂറായി അടച്ച GST പോലും സര്‍ക്കാര്‍ തിരികെ നല്‍കിയില്ല. ഇങ്ങനെ കരാറുകാര്‍ക്ക് നല്‍കാനുള്ളത് കോടികളാണ്. കരാറുകാർ ജിഎസ്ടിയില്‍ അടച്ച തുക പോലും സര്‍ക്കാര്‍
തിരികെ നല്‍കാതെ വന്നതോടെ കട ബാധ്യതയില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് ജപ്തിയിലായ ഏഴായിരം കരാറുകാര്‍ ദുരിതത്തിലാണെന്നും സംസ്ഥാനത്ത് നിര്‍മ്മാണ സ്തംഭനമാണ് വരാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ കരാറുകാരുടെ സംഘടന നേതാക്കള്‍ പറഞ്ഞു.

ദേശീയ പാത നിര്‍മ്മാണത്തിന് അന്യ സംസ്ഥാനക്കാരായ കരാറുകാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്ന സര്‍ക്കാര്‍ കേരളത്തിലെ ഏഴായിരത്തോളം കരാറുകാരോട് നീതികേടാണ് കാണിക്കുന്നത്.

കരാര്‍ ജോലിക്ക് പുതിയ തലമുറ ഇനി ഉണ്ടാവില്ല. ടെന്‍ഡര്‍ നടപടികളില്‍ ഹൈകോടതി ഉത്തരവുകളും പാലിക്കപെടുന്നില്ല. ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങര്‍ ഉണ്ടാക്കുന്നതായി സംഘടന നേതാക്കള്‍ പറഞ്ഞു.

കാലഹരണപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചെറുതും വലുതുമായ വര്‍ക്കുകകള്‍ നിര്‍ത്തിവക്കാനൊരുങ്ങുകയാണ് കരാറുകാര്‍.
പൊതു വികസനത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ധാര്‍മ്മിക പിന്തുണയില്ല.

വാട്ടര്‍ അതോറിറ്റി വര്‍ക്കുകളില്‍ പിവിസി അടക്കം പൈപ്പുകള്‍ക്ക് വില വര്‍ദ്ധിച്ചത് 150% വരെ. മറ്റ് സംസ്ഥാനങ്ങളില്‍ വിലവര്‍ദ്ധനവ് വരുത്തി. കേരളത്തില്‍ കരാര്‍ തുകയില്‍ വര്‍ദ്ധനവില്ല. ഇത് മൂലം ജല്‍ ജീവന്‍ മിഷന്‍ പ്രവർത്തനങ്ങളും സ്തംഭനത്തിലാകും.

നിര്‍മ്മാണ മേഖലയില്‍ വിലവ്യതിയാന വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണം. കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തില്‍ നല്‍കുന്നുണ്ടെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു.

ഏകോപന സമിതിയുടെ നിവേദനത്തില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഗവണ്‍മെന്റ് സ്റ്റേറ്റ് അഫയേഴ്‌സ് ചെയര്‍മാന്‍ രാജേഷ് മാത്യു, മൂവാറ്റുപുഴ സെന്റര്‍ ചെയര്‍മാന്‍ പിലക്‌സി കെ വര്‍ഗ്ഗീസ്
പോള്‍ ടി. മാത്യു, സാബു ചെറിയാന്‍, ജോര്‍ഡി എബ്രഹാം, ജോസഫ് ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here