കൊ​ച്ചി: അ​ഞ്ചാം പി​റ​ന്നാ​ളി​ൽ മെ​ട്രോ​യ്ക്കൊ​പ്പം യാ​ത്ര ചെ​യ്ത് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേർ. അ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ അ​ഞ്ച് രൂ​പ ടി​ക്ക​റ്റി​ലാ​ണ് മെ​ട്രോ ഹൗ​സ്ഫു​ളാ​യ​ത്.

സാ​ധാ​ര​ണ​ദി​വ​സ​ങ്ങ​ളി​ൽ 60,000-65,000 പേ​ർ യാ​ത്ര​ചെ​യ്യു​ന്നി​ട​ത്താ​ണ് ഇ​ത്ര​യും പേ​ർ യാ​ത്ര ചെ​യ്ത​ത്. വെള്ളിയാഴ്ച ഏ​തു സ്റ്റേ​ഷ​നി​ലേ​ക്കു​മു​ള്ള ഏ​തു ടി​ക്ക​റ്റി​നും അ​ഞ്ചു രൂ​പ മാ​ത്ര​മാ​യി​രു​ന്നു ചാ​ർ​ജ്. മി​ക്ക സ്‌​റ്റേ​ഷ​നു​ക​ളി​ലും വ​ന്‍ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കും അ​ശ​ര​ണ​രാ​യ അ​മ്മ​മാ​ര്‍​ക്കും പ്ര​ത്യേ​ക​യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 250 കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു. കെ​എം​ആ​ര്‍​എ​ല്‍ എം​ഡി​യും യാ​ത്ര​യി​ല്‍ ഒ​പ്പം​ചേ​ര്‍​ന്നു.

അ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ടൊ​പ്പം കേ​ര​ള മെ​ട്രോ ഡേ ​ദി​നാ​ച​ര​ണ​വും ന​ട​ന്നു. ഐ​എം​എ ഹാ​ളി​ല്‍ കെ​എം​ആ​ര്‍​എ​ല്‍ സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹ​സം​ഗ​മ​ത്തി​ല്‍ നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. വി​പു​ല​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്കും സ്‌​നേ​ഹ​സം​ഗ​മം വേ​ദി​യാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here