തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിൽ. എൽഡിഎഫ് പത്തിടത്തും യുഡിഎഫ് ആറ് വാർഡുകളിലും ജയിച്ചു. ഇടുക്കി വണ്ടൻമേട്ടിലെ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
മലപ്പുറം നഗരസഭ, തൃശൂർ കൊണ്ടാഴി, ഇടുക്കി രാജകുമാരി, ആലപ്പുഴ പാലമേൽ, കോഴിക്കോട് തിക്കോടി, കാഞ്ഞങ്ങാട് നഗരസഭ, ഇടുക്കി കല്ലാർ തുടങ്ങിയ വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.
കൊല്ലം കൊറ്റകുളങ്ങര, ആലുവ നഗരസഭ, കാസർകോട് പള്ളിപ്പുഴ, ബദിയടുക്ക, മഞ്ചേരി നഗരസഭ കിഴക്കേത്തല എന്നീ സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. ബിജെപി ഒരു സീറ്റ് നിലനിർത്തി.