പെരുമ്പാവൂർ: കീഴില്ലത്ത് വീട് ഇടിഞ്ഞുതാഴുന്ന് മണ്ണിനടിയിൽ കുടുങ്ങിയ പതിമൂന്നുകാരൻ മരിച്ചു. സൗത്ത് പരത്തു വയലിപ്പടി കാവിൽ തോട്ടം ഇല്ലം ഈശ്വരൻ നമ്പൂതിരിയുടെ മകൻ ഹരി നാരായണൻ ആണ് മരിച്ചത്. മുത്തച്ഛൻ നാരായണൻ നമ്പൂതിരി (87) പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇരുനില വീടിൻ്റെ ഒരു നില പൂർണമായും ഇടിഞ്ഞു താഴുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വലിയ ശബ്ദം കേട്ടതായി അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഈശ്വരൻ നമ്പൂതിരി മീഡിയ മലയാളത്തോട് പറഞ്ഞു

രാവിലെ ഏഴു മണിയോടെ വലിയ ശബ്ദത്തോടെ വീട്ഇടിഞ്ഞു താഴുകയായിരുന്നു.

താഴത്തെ നിലയുടെ ഒരു മീറ്റർ ഒഴികെ ബാക്കി ഭാഗം പൂർണമായും മണ്ണിനടിയിലാണ്. പരത്തു വയലിപ്പടി തോട്ടം ഇല്ലമാണ് ഇടിഞ്ഞു താഴ്ന്നത്. അപകടം നടക്കുമ്പോൾ ഏഴുു പേരാണ് വീട്ടിലുണ്ടായിരുന്നത്. നാരയണൻ നമ്പൂതിരിയുടെ മകൻ ഈശ്വരൻ നമ്പൂതിരി അടക്കം നാലുപേർ വീടിന് പുറത്തായിരുന്നു. മകൾ ദേവിക ഇരുനില വീടിൻ്റെ ടെറസിലും. അസാധാരണമായ ശബ്ദം കേട്ട് നാലുപേരും വീടിന് പുറത്ത് പരിശോധന നടത്തുന്നതിനിടെ വീട് ഇടിഞ്ഞുതാഴുകയായിരുന്നു. മൂന്നു ജെസിബി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു ജെസിബി ഇടിഞ്ഞു താഴ്ന്ന വീടിൻ്റെ ബാക്കി ഭാഗം താങ്ങി നിർത്തിയ ശേഷമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. നാരായണൻ നമ്പൂതിരിയും ഹരി നാരായണനും കട്ടിലിൽ കിടക്കുകയായിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here