കേരളത്തിലെ തെരുവുകള്‍ അക്രമകാരികളായ നായകള്‍ കീഴടക്കുന്നതില്‍ മനംനൊന്ത് ജോസ് മാവേലി വീണ്ടും രംഗത്തെത്തി. തെരുനായ്ക്കളെ ഷെല്‍ട്ടറിലടയ്ക്കൂ… ജനങ്ങളെ രക്ഷിക്കൂ… എന്ന മുദ്രാവാക്യവുമായി ഓണക്കാലമായതിനാല്‍ യഥാര്‍ത്ഥ മാവേലിത്തമ്പുരാന്റെ വേഷപ്പകര്‍ച്ചയിലാണ് ഇത്തവണ ജോസ് മാവേലി എത്തിയത്. പഞ്ചായത്തുകള്‍തോറും ഡോഗ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ച് നായകളെ അതിനുള്ളിലിട്ട് പരിപാലിച്ചാല്‍ജനങ്ങള്‍സുരക്ഷിതമായിരിക്കുെമന്നാണ് ജോസ് മാവേലി അവകാശപ്പെടുന്നത്.

ഇന്ന് കേരളത്തില്‍ അക്രമകാരികളായ തെരുവുനായ്ക്കളില്‍നിന്നും ദിനംപ്രതി നൂറുകണക്കിന് മനുഷ്യരാണ് കടിയേല്‍ക്കുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ 20 പേരോളം മരണപ്പെടുകയും ചെയ്തു. ഇന്നലെ മരിച്ച പത്തനംതിട്ട സ്വദേശിയായ 12കാരിയായ അഭിരാമിയാണ് ഏറ്റവും ഒടുവിലെത്ത രക്തസാക്ഷി. എന്നിട്ടും നായ്ശല്യത്തിനെതിരെ സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കുന്നില്ല എന്ന് ജോസ് മാവേലി പറയുന്നു. അതിനാല്‍ നായ്ക്കളെകൊന്നുകളയാന്‍നിയമമനുവദിക്കുന്നില്ലെങ്കില്‍ ജനവാസകേന്ദ്രങ്ങളില്‍നിന്ന് അവയെ പിടിച്ച് പഞ്ചായത്തുകള്‍ തോറും സംരക്ഷണകേന്ദ്രങ്ങള്‍നിര്‍മ്മിച്ച്അതിനുള്ളിലിടണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.അതിനായി പഞ്ചായത്തുകള്‍ക്കും മറ്റ് പ്രാദേശീക ഭരണകേന്ദ്രങ്ങള്‍ക്കും അധികാരം നല്‍കണം

. 2015 ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ അലഞ്ഞ്തിരിയുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ സംരക്ഷിക്കാനായി എറണാകുളംജില്ലയിലെകൂവപ്പടിപഞ്ചായത്തില്‍ സമാനരീതിയില്‍ ഒരു കേന്ദ്രം തുടങ്ങിയെങ്കിലും വാക്‌സിന്‍ലോബിയുടെയുംനായ്‌പ്രേമികളുടെയുംഎതിര്‍പ്പിനെത്തുടര്‍ന്ന്അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്ത് ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവുനായ ഉന്മൂലനസംഘവുമായി ജോസ് മാവേലി രംഗത്തെത്തിയിരുന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മനേകഗാന്ധിയുടെയും മൃഗസ്‌നേഹികളുടെയും പ്രേരണയാല്‍ ജോസ് മാവേലിയെ കേസെടുത്ത് ജയിലിലടച്ചിരുന്നു. ജോസ് മാവേലിയോടുള്ള മനേകയുടെ പക നിരാലംബരായ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹമാരംഭിച്ച ജനസേവ ശിശുഭവന്‍ കള്ളക്കേസുകള്‍ ചാര്‍ത്തി അടച്ച്പൂട്ടുന്നതില്‍ അണ് അവസാനിച്ചത്.

 

ഈ നടപടിമൂലം തെരുനായ ശല്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തികള്‍ പേടിച്ച് പിന്‍വലിഞ്ഞതിനാലാണ് ഇത്തരത്തില്‍ ഇന്ന് തെരുവുകളില്‍ അക്രമകാരികളായ നായ്ക്കള്‍ പെരുകിയത്. ഇന്ന് കേരളത്തിലെ പേവിഷവാക്‌സിന്റെ ഇപയോഗം നാലഞ്ച് വര്‍ഷങ്ങള്‍കൊണ്ട് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചതില്‍നിന്ന്തന്നെവാക്‌സിന്‍ലോബിയുടെ പ്രവര്‍ത്തനഫലമായാണ്. നായകളുടെ ആക്രമണം ഇത്തരത്തില്‍ തുടര്‍ന്നാലേ അവരുടെ കൊള്ള തുടരാന്‍ പറ്റുകയുള്ളൂ. ജോസ് മാവേലിയാകട്ടെ ഇന്നും കേരളത്തിലൂടനീളമുള്ള കോടതികളില്‍ വാക്‌സിന്‍ലോബിയുടെപരാതിയില്‍കേസുനടത്തുകയാണ്.തെരുവില്‍ അലയുന്ന കുട്ടികള്‍ക്കുവേണ്ടി 1996 ല്‍ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുന്‍ചെയര്‍മാനുമാണ് കായിക പ്രേമിയായ ജോസ് മാവേലി. 2008-ല്‍ കുട്ടികളിലെ കായിക പ്രതിഭ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോട്‌സ് അക്കാദമി എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നിരവധി കുട്ടികള്‍ വിവിധ കായിക വിഭാഗങ്ങളില്‍ ജില്ലാ- സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here