ആലുവ::വിപണിയിൽ ഇരുപത് ലക്ഷം രൂപ വില വരുന്ന എം.ഡി.എം. എ യുമായി രണ്ട് യുവാക്കൾ എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ പിടിയിൽ .  കൂനമ്മാവ് പള്ളി പറമ്പിൽ നജീബ് (29) നിലമ്പൂർ വിളവിനമണ്ണിൽ നിഥിൻ (28) എന്നിവരെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മൂന്ന് കവറുകളിലായി സൂക്ഷിച്ചിരുന്ന ഇരുന്നൂറ് ഗ്രാം എം.ഡി.എം.എ പിടികൂടി. ഇവർ സഞ്ചരിച്ച KL 41 G.  1861 സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. ആലങ്ങാട് കോട്ടപ്പുറം റോഡിൽ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്.

രാസ ലഹരി ബാംഗ്ലൂരിൽ നിന്ന് കാറിൽ കടത്തുകയായിരുന്നു. ഇടയ്ക്ക് വച്ച് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ കടന്ന് കളഞ്ഞു. തുടർന്ന് കിലോമീറ്ററുകളോളം പിൻ തുടർന്ന് സാഹസികമായാണ് സംഘത്തെ പിടികൂടിയത്. വിദ്യാർത്ഥികളും , ഐ ടി മേഖലയിലുള്ളവരും, ചില സെലിബ്രറ്റികളുമാണ് ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നത്. വർഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നടത്തുന്ന ഇവർ കേരളത്തിലെ വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളാണ്.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി ഷംസ്, ആലങ്ങാട് എസ്.ഐമാരായ കെ.എ മുഹമ്മദ് ബഷീർ, കെ.ആർ അനിൽ, എ.എസ് ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്.എ ബിജു, ഡാൻസാഫ് ടീം എന്നിവരും പ്രതികളെ പിടികൂടാൻ ഉണ്ടായിരുന്നു.

ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടി, ആലങ്ങാട് എസ്.എച്ച്. ഒ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനാണ് കേസിൻ്റെ തുടർ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here